മില്‍മ പാല്‍ വില വര്‍ധന; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

മില്‍മ പാല്‍ വില വര്‍ധനയില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ബോര്‍ഡ് യോഗം ചേരുക. വില വര്‍ധന ആവശ്യം പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചയാകും. ലിറ്ററിന് അഞ്ച് രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. മൂന്നു മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
പാല്‍വില വര്‍ധന ആവശ്യം പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. വില വര്‍ധനവ് സംബന്ധിച്ച് മധ്യ മേഖല ഒഴികെയുള്ള മറ്റു രണ്ട് മേഖലകളും ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല എന്നാണ് സൂചന. പാല്‍വില കൂട്ടിയില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ചില പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2022 ഡിസംബറിലാണ് ഇതിന് മുന്‍പ് സംസ്ഥാനത്ത് പാല്‍ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാല്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം എറണാകുളം മലബാര്‍ യൂണിയനുകള്‍ വില കൂട്ടാന്‍ ശിപാര്‍ശ ചെയ്തിരുന്നു. പാല്‍വില 60 രൂപയാക്കണമെന്നായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്.