സന്തോഷകരമായ സമീപനമാണ് സുകുമാരന്‍ നായര്‍ സ്വീകരിച്ചത്; വിഎന്‍ വാസവന്

കോട്ടയം: പിണറായി സര്‍ക്കാരില്‍ എന്‍എസ്എസിന് വിശ്വാസമാണെന്നും വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്നുമുള്ള ജി സുകുമാരന്‍ നായരുടെ നിലപാടിനെ സ്വാഗതം ചെയ്ത് മന്ത്രി വിഎന്‍ വാസവന്. ആഗോള അയ്യപ്പ സംഗമത്തിന് സുകുമാരന്‍ നായര്‍ നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നുവെന്നും അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണെന്നും വിഎന്‍ വാസവന് പറഞ്ഞു. സന്തോഷകരമായ സമീപനമാണ് സുകുമാരന്‍ നായര്‍ സ്വീകരിച്ചത്.
എന്‍എസ്എസ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തു. സുകുമാരന്‍ നായരുടെ നിലപാട് സ്വാഗതാര്‍ഹമാണ്. എന്‍എസ്എസ് ഒരിക്കലും സര്‍ക്കാരിനെ എതിര്‍ത്തിട്ടില്ല. സൃഷ്ടിപരമായ വിമര്‍ശനമാണ് യുഡിഎഫിനും ബിജെപിക്കുമെതിരെ ഉയര്‍ത്തിയതെന്നും വിഎന്‍ വാസവന് പറഞ്ഞു.