തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെയും സ്വാഭിമാനത്തിന്റെയും നീതിബോധത്തിന്റെയും കാവലാളായിരുന്നു വേലുത്തമ്പി ദളവയെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി. അദ്ദേഹത്തിൻറെ മഹത്തായ ജീവിതമാതൃക പുതിയതലമുറയ്ക്ക് പാഠപുസ്തകമായി മാറണം.
അഴിമതിക്കും അനീതിക്കുമെതിരെ പോരാടുകയും രാജ്യാഭിമാനം നിലനിർത്താൻ ജീവന് ത്യജിക്കുകയും ചെയ്ത ജനകീയ ഭരണാധികാരിയായിരുന്നു വേലുത്തമ്പി ദളവ. , ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതി ജീവാര്‍പ്പണം ചെയ്ത ആ ധീര ദേശാഭിമാനിയുടെ ഓർമകൾക്ക് സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തഞ്ചാം വർഷത്തിൽപ്രത്യേക പ്രസക്തിയുണ്ട്.
1809-ൽ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷ് സേനക്കെതിരേ ജനശക്തി രൂപവത്കരിച്ച് ജന്മനാടിനായി സ്വയം മരണം ഏറ്റുവാങ്ങിയ വീരനായകന്റെ സ്മാരകങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന നമ്മുടെ മഹത്തായ പൈതൃകസമ്പത്തിനെ തമസ്ക്കരിക്കുന്നതിനു തുല്യമാണെന്ന് പാലോട് രവി പറഞ്ഞു.