ശബരിമല സ്വര്‍ണ്ണക്കൊള്ള; പ്രതികളെ സര്‍ക്കാരും സിപിഎമ്മും സംരക്ഷിക്കുന്നുവെന്ന് വിഡി സതീശന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിലേക്ക് എത്താനുള്ള എല്ലാ തെളിവുമുണ്ടായിട്ടും അറസ്റ്റിലേക്ക് നീങ്ങുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. നിലവിലെ ദേവസ്വം മന്ത്രി വി എന്‍ വാസവനാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കൂട്ട് നിന്നത്. കുറ്റവാളികളെ സര്‍ക്കാരും സിപിഐഎമ്മും രാഷ്ട്രീയ നേതൃത്വം സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
യുഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കോടതിയും പറയുന്നത്.അന്താരാഷ്ട്ര സംഘത്തിന് പോലും ഈ ഇടപാടില്‍ ബന്ധം ഉണ്ടെന്ന സംശയമാണ് കോടതിയ്ക്കുള്ളത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കോടതിവിധിയിലൂടെ പുറത്തുവരുന്നത്.ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിക്കണം.ഈ വസ്തുക്കള്‍ക്കരികില്‍ എത്തി അവയുടെയെല്ലാം അളവെടുത്ത് അതിന്റെ വ്യജ രൂപങ്ങള്‍ ഉണ്ടാക്കി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിറ്റോ എന്ന സംശയമാണ് കോടതി പ്രകടിപ്പിച്ചിട്ടുള്ളത്. ഇനി ഇവയെല്ലാം ഡ്യൂപ്ലിക്കേറ്റ് ആണോ ആണ്ഡ്യൂപ്ലിക്കേറ്റ് ആണോ എന്നുള്ളതാണ് പരിശോധനയിലൂടെ തെളിയിക്കേണ്ടത്.
അന്തരാഷ്ട്ര മാര്‍ക്കറ്റുകളില്‍ അമൂല്യമായ വസ്തുക്കള്‍ വില്‍ക്കുന്ന റാക്കറ്റുകള്‍ ശബരിമലയില്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ക്ക് അമൂല്യമായ വസ്തുക്കളുടെ അടുത്തെത്താനുള്ള ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.