രാഹുലിനെതിരെ പാര്‍ട്ടി ആവശ്യമായ നടപടി സ്വീകരിച്ചു; ഷാഫി പറമ്പില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിച്ചുവെന്നും ഷാഫി പറമ്പില്‍ എം പി. കൂടുതല്‍ നടപടി വേണമെങ്കില്‍ പാര്‍ട്ടി നേതൃത്വവും കൂടി ആലോചിച്ച് തീരുമാനിക്കും. കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടി കൂടി ആലോചിച്ച് തീരുമാനിക്കും.

ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ CPIM എന്ത് നടപടി സ്വീകരിച്ചു. പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയോ. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം, ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ചെയ്തു. കൂടുതല്‍ പ്രതികരിക്കാനില്ല. ഇനി കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടി ചെയ്യേണ്ടതില്ല. ഇനി കൂടുതല്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞടുപ്പില്‍ പരമാവധി സ്ഥാനാര്‍ത്ഥികളെ താഴെത്തട്ടില്‍ നിന്ന് എടുത്തു. പരമാവധി പ്രശ്‌നങ്ങള്‍ ഒഴിവാക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചു. പ്രശ്‌നങ്ങള്‍ കുറവുള്ളത് കോണ്‍ഗ്രസിലാണ്. തിരഞ്ഞെടുപ്പിനെ ഏറ്റവും കോണ്‍ഫിഡന്‍സില്‍ സമീപിക്കുന്നത് യുഡിഎഫും കോണ്‍ഗ്രസുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.