‘അവള്‍ക്കൊപ്പം’ കോടതിവിധി തള്ളിക്കളയുന്നു : സാറ ജോസഫ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന് ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടള്ളി കോടതി വിധി വന്നതിനു പിന്നാലെ വിമര്‍ശനവുമായി എഴുത്തുകാരി സാറാ ജോസഫ്. കോടതി വിധി തള്ളിക്കളയുന്നുവെന്നും സാറാ ജോസഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം
ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍. വര്‍ഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം. തകര്‍ന്നു വീഴുന്നതിനുപകരം നിവര്‍ന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെണ്‍കുട്ടി അവന്റെ മോന്തയ്ക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ഹെലോ… ആ നിമിഷം ജയിച്ചതാണവള്‍.
പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിന്റെ ജ്വലനമാണത്. ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയില്‍ നടന്നവന്റെ മുഖം ഹണി വര്‍ഗീസിന്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല.
അവള്‍ക്കൊപ്പം. കോടതിവിധി തള്ളിക്കളയുന്നു.