തന്ത്രിയ്ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളത്; എംബി രാജേഷ്

പാലക്കാട്: സര്‍ക്കാരിനെതിരായ തന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. തന്ത്രിയ്ക്ക് മാത്രം എന്ത് പ്രത്യേകതയാണുള്ളതെന്നും കുറ്റാരോപിതനായ ആളെയല്ല ഹൈക്കോടതിയെയാണ് വിശ്വസിക്കുന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. യുവതീ പ്രവേശന സമയത്ത് എന്തെല്ലാം ഗൂഢാലോചന നടന്നുവെന്ന് ഇപ്പോള്‍ വ്യക്തമായി. ഇപ്പോള്‍ നടക്കുന്ന ഗൂഢാലോചന പിന്നീട് വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് സര്‍ക്കാര്‍ ബ്രാന്‍ഡിയായ മലബാര്‍ ഡിസ്ലറിയുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം. പ്രതിപക്ഷത്തിന് പരാജയ ഭീതിയാണ്. ആ പരാജയ ഭീതിയാണ് റീത്ത് വെച്ചുള്ള പ്രതിഷേധത്തിന് കാരണം. ഇനിയും ഇതു പോലുള്ള നാടകങ്ങള്‍ പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.