കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു

ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 2400 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 15,565 രൂപയായി. എന്നിരിക്കിലും നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനാണിട.
അന്താരാഷ്ട്ര തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നതിന്റെ ഭാഗമായാണ് കുറച്ചുദിവസമായി സംസ്ഥാനത്തും അതിന്റെ പ്രതിഫലനങ്ങള്‍ ദൃശ്യമായത്. ആഗോള അസ്ഥിരതകളുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത നിക്ഷേപമായി പരിഗണിച്ചതിന്റെ ഭാഗമായി കൂടിയാണ് വില വര്‍ധനയുണ്ടാകുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്.