പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതയുടെ ഉദ്‌ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാതയുടെ ഉദ്‌ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് സർക്കാർ. മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള- വെങ്ങളം- രാമനാട്ടുകര ആറുവരി പാതയുടെ ഉദ്‌ഘാടനചടങ്ങാണ് സംസ്ഥാന സർക്കാർ ബഹിഷ്‌കരിച്ചത്.

ചടങ്ങിൽ നിന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ചടങ്ങ് ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.