കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: കാപ്പാട് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും,​ ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്. പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.