രാഹുൽ ​ഗാന്ധി കേരളത്തിൽ എത്തി..!

രാഹുൽ ​ഗാന്ധി കേരളത്തിൽ എത്തി. അടൂരിൽ നടക്കുന്ന പൊതുയോ​ഗത്തിലാണ് അദ്ദേഹം എത്തിയത്. അതേസമയം ​പൊതുയോ​ഗത്തിൽ വീണ്ടും ​രാഹുൽ ​ഗാന്ധി ബിജെപി-സിപിഐഎം ഡീൽ ആരോപിച്ചു. കൂടാതെ കേരളത്തിൽ ബിജെപിയുടെ ഒരു അദൃശ്യ കരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വർണ്ണം കട്ടവർക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. കൂടാതെ ശബരിമലയിൽ എന്ത് നടന്നുവെന്ന് മോദി മറന്നുപോയി. ശബരിമലയെക്കുറിച്ച് മോദി മിണ്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയെ എതിർക്കുന്നവരെ ഭീക്ഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.