പി വി അൻവർ തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്തെന്ന മുഹമ്മദ് റിയാസിന്‍റെ ആരോപണത്തിന് മറുപടിയുമായി പിവി അൻവർ

കോഴിക്കോട്: പി വി അൻവർ തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്തെന്ന മുഹമ്മദ് റിയാസിന്‍റെ ആരോപണത്തിന് മറുപടിയുമായി പിവി അൻവർ. എതിർ സ്ഥാനാർത്ഥി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ല, ഉണ്ടെങ്കിൽ പൊതു സമൂഹത്തിന് മുന്നിൽ തെളിയിക്കണം.

വികസന വിഷയങ്ങളിൽ ഇതുവരെ റിയാസ് ഉത്തരം നൽകിയിട്ടില്ല. ടൂറിസത്തിന്‍റെ പേരിൽ വ്യാപക കൊള്ളയാണ് നടക്കുന്നത്. രണ്ട് മിനിറ്റിന്‍റെ നാല് റീൽസുണ്ടാക്കാൻ 49 ലക്ഷം രൂപ ചെലവിട്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വ്യക്തിഹത്യ നടത്തുന്നത് എതിർ സ്ഥാനാർത്ഥിയുടെ ആളുകളാണെന്നും അൻവർ പറഞ്ഞു.

കൂടാതെ, നവകേരള സദസിന്‍റെ പേരിൽ മുഹമ്മദ് റിയാസ് കരാറുകാരെ ഭീഷണിപ്പെടുത്തി പണം പിരിച്ചുവെന്നും തെളിവുകൾ കൈവശമുണ്ട്, കോഴിക്കോട് അങ്ങാടിയിൽ 35 സ്‌ക്രീൻ വച്ച് വേണമെങ്കിൽ പ്രദർശിപ്പിക്കും ചാലിയത്തും ബേപ്പൂരിലും ബിയർ പാർലറുകൾക്ക് മന്ത്രി നീക്കം നടത്തി, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെയാണ് ഇത് നടക്കാതെ പോയത്. അമിതാധികാരത്തേയാണ് മരുമോനിസം എന്ന് പറയുന്നത് മരുമോനിസം പ്രചാരണം തുടരും എന്നും അൻവർ പറഞ്ഞു.