എഫ്.സി.ആർ.എ ബില്ലിലൂടെ ബിജെപിയുടെ യഥാർത്ഥ മുഖം ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടുവെന്ന് ജോൺ ബ്രിട്ടാസ് എംപി

എഫ്.സി.ആർ.എ ബില്ലിലൂടെ ബിജെപിയുടെ യഥാർത്ഥ മുഖം ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടുവെന്ന് ജോൺ ബ്രിട്ടാസ് എംപി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അവർ താൽക്കാലികമായി പിൻവാങ്ങിയതാണെന്നും ബിജെപിയും കോൺഗ്രസും മുൻപ് ഈ വിഷയത്തിൽ ഒത്തുകളിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ നിലപാട് മാറ്റുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ രേവന്ത് റെഡ്ഢി കറകളഞ്ഞ ആർഎസ്എസുകാരനാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. ആർഎസ്എസ് പശ്ചാത്തലത്തിൽ അഭിമാനിക്കുന്ന രേവന്ത് റെഡ്ഢി, തെലങ്കാനയിലെ മുസ്ലിങ്ങൾക്കെതിരെ ബുൾഡോസർ രാഷ്ട്രീയം പയറ്റുന്നയാളാണ്. അങ്ങനെയുള്ള ഒരാൾ കേരളത്തിൽ വന്ന് പിണറായി വിജയനെ വിമർശിക്കുന്നത് ഉളുപ്പില്ലായ്മയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.