യുഡിഎഫിന് 75-ലധികം സീറ്റുകൾ ലഭിക്കും; എക്സിറ്റ് പോളുകൾ ശാസ്ത്രീയമല്ലെന്ന് ശശി തരൂർ

കേരളത്തിൽ യുഡിഎഫ് 75-ലധികം സീറ്റുകൾ നേടി അധികരത്തിൽ വരുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്നും അവ തയ്യാറാക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളിലടക്കം പലയിടത്തും ജനങ്ങൾ പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ലാത്ത സാഹചര്യത്തിൽ എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമാകണമെന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ തരൂർ കൂട്ടിച്ചേർത്തു. അതേസമയംഎക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലഭിച്ച വലിയ പിന്തുണ ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് മാത്രമായിരിക്കും യുഡിഎഫും കോൺഗ്രസ് ഹൈക്കമാൻഡും മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.