മുഖ്യമന്ത്രി ഉടൻ; സിപിഎമ്മിന് ജനവിധി കനത്ത മറുപടി – കെ സി വേണുഗോപാൽ

ആലപ്പുഴ: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന നടപടികളിലേക്ക് പാർട്ടി കടന്നുവെന്നും വളരെ വേഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി K. C. Venugopal പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി സിപിഎം സ്വീകരിച്ച ധിക്കാരപരമായ നടപടികൾക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്ക
വർഗീയത ഇളക്കിവിടാൻ ശ്രമിച്ച ശക്തികൾക്ക് കനത്ത തിരിച്ചടിയാണ് ഇത്തവണ ലഭിച്ചതെന്നും ജാതി-മത രാഷ്ട്രീയം അല്ല, സ്ഥാനാർത്ഥിയുടെ നന്മയും പാർട്ടിയുടെ ആശയങ്ങളുമാണ് നിർണായകമായതെന്നും അദ്ദേഹം പറഞ്ഞു. വാമനാപുരത്തും കൊച്ചിയിലും ജനങ്ങൾ നൽകിയ പിന്തുണ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ഏതു നിലപാടിനും പിന്തുണ നൽകുന്ന പ്രവർത്തകനാണ് താനെന്നും പറഞ്ഞു.
സിപിഎമ്മിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാർട്ടി വിട്ട നേതാക്കളെ യുഡിഎഫ് സ്ഥാനാർത്ഥികളാക്കിയതും ഈ വൻവിജയത്തിന് കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.