കെ.സി കേരളത്തിലേക്ക് ഇല്ല,മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക്

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിൽ കെ.സി. വേണുഗോപാൽ ഇല്ലെന്ന് വിവരം.വിമാനത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ഉത്തരാഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സൂര്യകാന്ത് ദസ്മാന എന്നിവരാണ് ഉള്ളത്.ഇവർ തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് ഡൽഹിയിൽ നിന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നുള്ള സൂചനകളാണ് നിലവിൽ ലഭിക്കുന്നത്.

ഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ കെ.സി. വേണുഗോപാൽ ഇല്ലാത്തത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സാദ്ധ്യതകൾ കുറയുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. രാഹുൽ ഗാന്ധിയുമായി ഇന്ന് രാവിലെ കെ.സി. വേണുഗോപാൽ ഒരുമണിക്കൂറിലേറെ നേരം ചർച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് വരുന്നില്ലെന്ന തീരുമാനത്തിലെത്തിയത്.