വലിയ ജയം നേടിയിട്ടും മന്ത്രിസഭയിൽ ഇല്ല; രണ്ടാം ടേമിൽ അവസരമെന്ന് Mani C. Kappan

പുതിയ സർക്കാരിൽ ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പരസ്യമായി വിഷമം പ്രകടിപ്പിച്ച് മാണി സി കാപ്പൻ. തനിക്ക് മന്ത്രിസ്ഥാനം നൽകാത്തതിനെതിരെ മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ടെന്നും എന്നാൽ യു.ഡി.എഫ് മുന്നോട്ടുവെച്ച ടേം വ്യവസ്ഥ താൻ മന്ത്രിസ്ഥാനം പങ്കിടുന്ന കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടെന്ന് കാപ്പൻ വെളിപ്പെടുത്തി.

ആദ്യ രണ്ടര വർഷം അനൂപ് ജേക്കബും അടുത്ത രണ്ടര വർഷം മാണി സി കാപ്പനും മന്ത്രിയാകും. ഈ ടേം വ്യവസ്ഥ താനും അനൂപ് ജേക്കബും ഒരുമിച്ചിരുന്നാണ് അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം ലഭിക്കുന്നത് വരെയുള്ള കാലയളവിൽ കാബിനറ്റ് റാങ്കുള്ള മറ്റൊരു പദവി തനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പദവി എത്രയും വേഗം നൽകണമെന്ന് മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനുള്ളിലും ചില മന്ത്രിമാർക്ക് ടേം വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം ലഭിക്കാതെ പോയതിന് പിന്നിൽ മുന്നണിയിലെ ഒരു പ്രധാന നേതാവാണെന്നും അദ്ദേഹത്തിന്റെ പേര് ഇപ്പോൾ പറയുന്നില്ലന്നും മാണി സി കാപ്പൻ പറഞ്ഞു.