മറ്റാർക്കും വേണ്ട, എനിക്ക് വേണം! 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി മന്ത്രി കെ.എം ഷാജി

യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രിമാരാരും എടുക്കാൻ തയ്യാറാകാതിരുന്ന പതിമൂന്നാം നമ്പർ ഔദ്യോഗിക വാഹനം മന്ത്രി കെ.എം ഷാജി ചോദിച്ചുവാങ്ങി. മന്ത്രിമാർക്ക് വണ്ടികൾ അനുവദിച്ച സമയത്ത് അന്ധവിശ്വാസങ്ങൾ കാരണം ഈ 13-ാം നമ്പർ കാർ സ്വീകരിക്കാൻ ആരും മുന്നോട്ടുവന്നിരുന്നില്ല.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രി സെക്രട്ടറിയേറ്റിലേക്ക് എത്തിയത് ഒൻപതാം നമ്പർ കാറിലായിരുന്നുവെങ്കിലും, പിന്നീട് അദ്ദേഹം ഈ കാർ സ്വന്തമാക്കുകയായിരുന്നു.