മൂന്ന് വർഷത്തിന് ശേഷം ബിനീഷ് കോടിയേരി വീണ്ടും സിപിഎമ്മിൽ

തിരുവനന്തപുരം: മൂന്നുവർഷങ്ങൾക്ക് ശേഷം ബിനീഷ് കോടിയേരിക്ക് വീണ്ടും സിപിഎം അംഗത്വം നൽകി. പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ സിപിഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന് നിർദേശം നൽകിയതിനെ തുടർന്നാണ് ബിനീഷ് കോടിയേരിക്ക് അംഗത്വം നൽകിയത്. മുൻപ് നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കി നൽകാതിരുന്നത് വിവാദമായിരുന്നു.
ലഹരികടത്തിന് കള്ളപ്പണം ഉപയോഗിച്ചെന്ന് സംശയിച്ച് 2020ൽ അറസ്റ്റിലായതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം റദ്ദാക്കിയത്. 2023ൽ കേസിൽ നിന്ന് മുക്തനായതിനുപിന്നാലെ നാലുതവണയാണ് ബിനീഷ് കോടിയേരി അംഗത്വത്തിനായി അപേക്ഷിച്ചത്. എന്നാൽ, പാർട്ടിയുടെ ജില്ലാ നേതൃത്വവും സംസ്ഥാനനേതൃത്വവും അപേക്ഷ തള്ളക്കളയുകയായിരുന്നു.