മുഖ്യമന്ത്രി വി.ഡി. സതീശന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചു; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ഫോട്ടോ നിർമ്മിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ കോഴിക്കോട് സ്വദേശിക്കെതിരെ അത്തോളി പോലീസ് കേസെടുത്തു. ഉള്ള്യേരി സ്വദേശി കരുണൻ ചാലിലിനെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചത്. യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രിയുടെ ഷൂവിൽ മുത്തം കൊടുക്കുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ ചിത്രം വ്യാജമായി നിർമ്മിച്ച് ഇയാൾ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു.