താമരശേരിയിലെ വി​​​ദ്യാ​​​ർ​​​ത്ഥി​​​ ​​​സം​​​ഘ​​​ട്ട​​​നം​,​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 15കാരൻ മ​രി​ച്ചു

കോ​​​ഴി​​​ക്കോ​​​ട്​​:​​​ ​​​താ​​​മ​​​ര​​​ശ്ശേ​​​രി​​​യി​​​ൽ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ ​​​ത​​​മ്മി​​​ലു​​​ണ്ടാ​​​യ​​​ ​​​ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ​ ​​​പ​​​രി​​​ക്കേ​​​റ്റ് ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​15കാരൻ ​ ​മ​രി​ച്ചു.​ ​​​ചു​​​ങ്കം​​​ ​​​പാ​​​ലോ​​​റ​​​ക്കു​​​ന്നി​​​ൽ​ ​ഇ​​​ഖ്ബാ​​​ലി​ന്റെ​ ​മ​ക​ൻ​ ​​​ ​​​മു​​​ഹ​​​മ്മ​​​ദ് ​​​ഷ​​​ഹ​​​ബാ​​​സാ​ണ് ​ ​മ​രി​ച്ച​ത്.​ ​ രാ​ത്രി​ ​ഒ​ന്നോ​ടെ​ ​കോ​ഴി​ക്കോ​ട്​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജ് ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​യി​രു​ന്നു​ ​അ​ന്ത്യം.​

ത​​​ല​​​യി​​​ൽ​​​ ​​​ആ​​​ന്ത​​​രി​​​ക​​​ ​​​ര​​​ക്ത​​​സ്രാ​​​വ​​​മു​​​ണ്ടാ​​​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ്​​ ​​​ഷ​​​ഹ​​​ബാ​​​സി​നെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി​​​ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ​​​​​ദി​​​വ​​​സ​ങ്ങ​ൾ​​​ ​​​മാ​​​ത്രം​​​ ​​​ബാ​​​ക്കി​​​യി​​​രി​​​ക്കെ​​​യാ​​​ണ് ​​​പ​​​ത്താം​​​ ​​​ക്ളാ​​​സു​​​കാ​​​ര​​​ന്റെ​ ​ദാ​രു​ണാ​ന്ത്യം.​ ​​​എ​​​ളേ​​​റ്റി​​​ൽ​​​ ​​​വ​​​ട്ടോ​​​ളി​​​ ​​​എം.​​​ജെ​​​ ​​​ഹ​​​യ​​​ർ​​​ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​ ​​​സ്‌​​​കൂ​​​ൾ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​യാ​​​ണ്.​​​ ​​​സ്വ​​​കാ​​​ര്യ​​​ ​​​ട്യൂ​​​ഷ​​​ൻ​​​ ​​​സെ​​​ന്റ​​​റി​​​ലെ​​​ ​​​പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു​ ​​​സ്‌​​​കൂ​​​ളി​​​ലെ​​​ ​​​കു​​​ട്ടി​​​ക​​​ളു​​​മാ​​​യി​​​ ​​​അ​​​ടി​​​ ​​​ന​​​ട​​​ന്ന​​​ത്.വ്യാ​​​ഴാ​​​ഴ്ച​​​ ​​​രാ​​​ത്രി​​​ ​​​ഛ​​​ർ​​​ദ്ദി​​​യും​​​ ​​​മ​​​റ്റ് ​​​ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും​​​ ​​​ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​ഷ​ഹ​ബാ​സി​നെ​ ​​​ആ​​​ദ്യം​​​ ​​​താ​​​മ​​​ര​​​ശ്ശേ​​​രി​​​ ​​​താ​​​ലൂ​​​ക്ക് ​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ലും​​​ ​​​പി​​​ന്നീ​​​ട് ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജി​​​ലേ​ക്കും​ ​മാ​റ്റു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *