പ്രവാസികളുടെ പുനരധിവാസത്തിനായി പദ്ധതി നടപ്പാക്കുന്നുണ്ട് : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍ഡിപ്രേം) പുനരധിവാസ പദ്ധതി നടപ്പാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പദ്ധതി പ്രകാരം 30 ലക്ഷം വരെയുള്ള സംരഭക പദ്ധതികള്‍ക്കു 15 ശതമാനം മൂലധന സബ്‌സിഡി നല്‍കുന്നുണ്ട്. പരമാവധി മൂന്നു ലക്ഷം വരെ നാലു ശതമാനം പലിശ സബ്‌സിഡിയിലാണു പദ്ധതി നടപ്പാക്കുന്നത്. 19 ബാങ്കിംഗ്് ധനകാര്യ സ്ഥാപനങ്ങളുടെ 7000 കേന്ദ്രങ്ങളില്‍ സേവനം ലഭിക്കും. 2016 ഏപ്രില്‍ മുതല്‍ 2021 വരെ 6151 സംരംഭങ്ങളും 2021 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് 10 വരെ 4375 അധികം പ്രവാസി സംരംഭങ്ങളും ആകെ 10,526 സംരംഭങ്ങളും എന്‍ഡിപ്രേം പദ്ധതി വഴി ആരംഭിച്ചു. ഇതിലൂടെ മൂലധ സബ്‌സിഡി ഇനത്തില്‍ 90.35 കോടിയും പലിശ സബ്‌സിഡി ഇനത്തില്‍ 16.06 കോടിയും ആകെ 106.38 കോടി രൂപ സബ്‌സിഡി നല്‍കി.

വിദേശ തൊഴില്‍ തട്ടിപ്പു തടയുന്നതിന് ഒട്ടേറെ വിദേശ രാജ്യങ്ങളുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സംസ്ഥാനത്തിന്റെ പദ്ധതിയെന്ന നിലയ്ക്കു സംസ്ഥാനത്തുള്ളവരെ നോര്‍ക്ക പോലുള്ള ഒരു ഓദ്യോഗിക ഏജന്‍സി വഴി റിക്രൂട്ട് ചെയ്യുന്നതില്‍ വിദേശരാജ്യങ്ങള്‍ നല്ല താല്‍പര്യമാണു പ്രകടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി നല്ല ഓഫറുകളും പല രാജ്യങ്ങളിലും നിന്നു വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തു പോകുമ്പോള്‍ അവിടത്തെ ഭാഷ അറിയണം. അതിന് ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. ഇതിലൂടെ വിദേശരാജ്യങ്ങളില്‍ എളുപ്പത്തില്‍ ജോലി ലഭിക്കും. നോര്‍ക്ക വഴി 625 നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്കു ജര്‍മ്മനയില്‍ ജോലി ലഭിച്ചിട്ടുണ്ട്്. 881 പേരുടെ ജര്‍മ്മന്‍ ഭാഷാപഠനം പൂര്‍ത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി ക്ഷേമനിധിയിലുള്‍പ്പെട്ട ഗുരുതരമായ രോഗം ബാധിച്ച അംഗത്തിന് അംഗത്വ കാലയളവില്‍ 50,000 രൂപ എന്ന പരിധി വച്ചാണു ചികിത്സാ ധനസഹായം അനുവദിക്കുന്നുണ്ട്. പ്രവാസ ജീവിതം കഴിഞ്ഞു മങ്ങിയെത്തുന്ന സാമ്പത്തികവും ശാരീരികവുമായി അവശതയനുഭവിക്കുന്ന കുടുംബങ്ങളുടെ പരിചരണത്തിനായി സാന്ത്വന പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ പദ്ധതി മുഖേന മരണാനന്തര സഹായം, ചികിത്സാ സഹായം, അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സഹായം തുടങ്ങിയവ നല്‍കുന്നുണ്ട്. 2016- 21ല്‍ 15,956 കുടുംബംഗങ്ങള്‍ക്ക് 95.26 കോടി നല്‍കി. 2021 മുതല്‍ 2025 മാര്‍ച്ച് 10 വരെ 17,502 കുടുംബങ്ങള്‍ക്കായി 106.48 കോടിയുടെ സഹായവും നല്‍കി. ആകെ 33, 458 കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *