അഭയ കേസ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കുമാണ് ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി നല്കിയ ശിക്ഷയും മരവിപ്പിച്ചുയ ശിക്ഷാ വിധി സസ്പെന്റ് ചെയ്ത് ജാമ്യം നല്‍കണമെന്ന കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് ഉള്‍പ്പെടുന്ന ഡിവിഷന് ബെഞ്ചിന്റെ വിധി. ജാമ്യത്തിനായി പ്രതികള്‍ 5 ലക്ഷം രൂപ കെട്ടി വയ്ക്കണം. സംസ്ഥാനം വിടരുതെന്നുമാണ് ജാമ്യവ്യവസ്ഥ.
2020 ഡിസംബര്‍ 23ന് തിരുവനന്തപുരം സിബിഐ കോടതി അഭയ കൊലപാതകക്കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷ വിധിച്ചിരുന്നു. ഈ വിധി റദ്ദാക്കണമെന്നും പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഈ അപ്പീലിന്റൈ വിധി വരുന്നത് വരെ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്.