നടുറോഡില്‍ പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി ജയിലില്‍ മരിച്ച നിലയില്‍ ; ജയിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി രഹസ്യേഷണ വിഭാഗം

തിരുവനന്തപുരം : നഗരത്തെ നടുക്കി നടുറോഡില്‍ അരുംകൊല നടത്തിയ കൊലക്കേസ് പ്രതി രാകേഷ് തൂങ്ങിമരിച്ച നിലയില്‍ .പത്തനംതിട്ട സ്വദേശി രാകേഷിനെ (46)യാണ് പൂജപ്പുര ജില്ലാ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ജയിലില്‍ തൂങ്ങി നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് പങ്കാളി സിന്ധുവിനെ ഇയാള്‍ വെട്ടിക്കൊന്നത്.

വ്യാഴാഴ്ച രാവിലെ 9.30 ഓടെയായിരുന്നു കൊലപാതകം. റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ, രാകേഷ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്ധുവിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യയും കുട്ടികളുമുള്ള രാകേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്തെത്തി ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തന്റെ പണവും സ്വത്തും തട്ടിയെടുക്കാന്‍ സിന്ധു ശ്രമിക്കുകയാണെന്ന് രാകേഷ് ആരോപിച്ചു. തുടര്‍ന്ന് രാകേഷ് സമീപത്തെ മറ്റൊരു വീട്ടില്‍ ഒറ്റയ്ക്ക് താമസം ആരംഭിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം. പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റും പോസ്റ്റ് മോർട്ടത്തിനും ശേഷമേ കുടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ജയിൽ രാകേഷ് സുരക്ഷ ഒരുക്കുന്നതിൽ ജയിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി രഹസ്യേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ജയിൽ മേധാവി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *