തലശ്ശേരിയില്‍ കുട്ടിയെ ചവിട്ടിയെറിഞ്ഞ കേസില്‍ പ്രതി ഷിഹാദിന് ജാമ്യം

കാറില്‍ ചാരി നിന്ന ആറ് വയസ്സുകാരനെ ചവിട്ടിയെറിഞ്ഞ സംഭവത്തില്‍ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മുഹമ്മദ് ഷിഹാദിനെതിരെ നരഹത്യാകുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ക്രൂരമായ ആക്രമണത്തിനിരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിന്‌ശേഷമാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *