ജല അതോറിറ്റിയിലെ വെള്ളക്കര ബില്ലുകളിലെ
അപാകത പരിഹരിക്കാന്‍ നടപടിയെടുക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: ജലഅതോറിറ്റി നല്‍കിയ വെള്ളക്കര ബില്ലുകളിലെ അപകത പരിഹരിക്കാന്‍ നടപടി എടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ അറിയിച്ചു. വേനലിന്റെ സാഹചര്യത്തില്‍ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കൈക്കൊള്ളും. കുടിവെള്ളവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാത്തത് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി പി.പി. ചിത്തരഞ്ജന്റെ ഉപക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. നടപ്പാക്കുന്നതിലെ കാലതാമസം പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച നിയമസഭ മന്ദിരത്തില്‍ മുഖ്യമന്ത്രി എം.എല്‍.എമാരുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി പറഞ്ഞു.


ദേശീയപാത വികസനത്തിന് വീടും സ്ഥലവും വാണിജ്യസ്ഥാപനങ്ങളും വിട്ടുകൊടുത്തവര്‍ക്ക് പുതിയ നിര്‍മ്മാണനുമതിയുടെ കാര്യത്തില്‍ ഇളവിന് സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു. ദേശീയപാത അതോറിറ്റിയില്‍ നിന്നും ആക്സസ് പെര്‍മിറ്റ് ആവശ്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ അനുമതി നല്‍കുന്നത്. അക്സസ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് ചില ഏജന്‍സികള്‍ വന്‍ തുക ഇടാക്കുന്നതായി ആക്ഷേപമുണ്ട്. ഇത് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടു വരുമെന്നും ഡോ. സുജിത് വിജയന്‍പിള്ളക്ക് മന്ത്രി മറുപടി നല്‍കി.
മൂന്ന് മീറ്റര്‍ അകടലത്തില്‍ നിര്‍മ്മാണം പാടില്ലെന്നാണ് നിലവിലെ വ്യവസ്ഥയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *