റെയ്ഡിനിടെ അഭിഭാഷകരെ വിളിച്ചു വരുത്തി നടൻ അമിത് ചക്കാലക്കൽ; ലാന്‍ഡ് ക്രൂയിസര്‍ പിടിച്ചെടുത്ത് കസ്റ്റംസ്

റെയ്ഡിനിടെ അഭിഭാഷകരെ വിളിച്ചു വരുത്തി നടൻ അമിത് ചക്കാലക്കൽ. ഇപ്പൊൾ സംസാരിക്കാൻ ആകില്ല എന്ന് കസ്റ്റംസ് അറിയിച്ചു. പൊലീസും വീട്ടിൽ തുടരുന്നു. 5 വർഷം മുൻപ് എടുത്ത 99 മോഡൽ 105 ലാൻഡ് ക്രൂയിസർ ആണ് അമിത് ചക്കാലക്കലിനു ഉള്ളത്. ഡൽഹി രജിസ്ട്രേഷൻ വണ്ടി മധ്യപ്രദേശ് രജിസ്ട്രേഷൻ ആക്കിയാണ് (MP 09 W 1522) വാങ്ങിയത്. ഇതിന്റെ പശ്ചാത്തലമാണ് അന്വേഷിക്കുന്നത്. പരിശോധനയുടെ ഭാഗമായി ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് പിടിച്ചെടുത്തു.
സിനിമ താരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് അടക്കമുള്ള പ്രമുഖരുടെ വീടുകളിലും കസ്റ്റംസ് പരിശോധന തുടരുകയാണ്. ദുൽഖർ സൽമാന്റെ നിസാൻ പെട്രോൾ കാർ, പൃഥ്വിരാജിന്റെ ലാൻഡ് റോവർ ഡിഫൻഡർ അടക്കമുള്ള കാറുകളാണ് അന്വേഷണ പരിധിയിലുള്ളത്. ദുൽഖറിന്റെ ഇപ്പോഴത്തെ വീട്ടിലും പഴയ കാറുകൾ സൂക്ഷിച്ചിട്ടുള്ള ഗ്യാരേജുള്ള പഴയ വീട്ടിലും പരിശോധന നടക്കുന്നു.
എന്നാൽ, പൃഥ്വിരാജിന്റെ അന്വേഷണ പരിധിയിലുള്ള കാർ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലും കൊച്ചിയിലെ ഫ്ലാറ്റിലുമില്ല. വാഹനം എവിടെ എന്ന് വ്യക്തമല്ല. ഇതിനിടെ മലപ്പുറത്ത് നിന്ന് പിടിച്ചെടുത്ത ഒരു വാഹനം കസ്റ്റംസിന്റെ കരിപ്പൂരിലെ യാര്‍ഡിലേക്ക് മാറ്റി. കേരള രജിസ്ട്രേഷനിലുള്ള എസ്യുവി വാഹനമാണ് യാര്‍ഡിലേക്ക് മാറ്റിയത്.