കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദീഖ് തൊട്ടിന്‍കരയെ അന്യായമായി കസ്റ്റഡിയിലെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നടത്തിയ ജനമഹാ സമ്മേളനത്തിന്റെ തൊട്ടടുത്ത ദിവസമാണ് സംഘടനയുടെ ജില്ലാ ഭാരവാഹിയെ കസ്റ്റഡിയിലെടുത്തത്.
പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തിന്റെ വിജയത്തില്‍ വിറളിപൂണ്ട ഇടതുപക്ഷ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് വീണ്ടും വേട്ടയാടാനാണ് ശ്രമിക്കുന്നത്. ആലപ്പുഴ സമ്മേളനത്തിന് ശേഷം ഉണ്ടായത് പോലുള്ള പോലീസ് ഭീകരതക്ക് ഇത്തവണ പാലക്കാട് ജില്ലയില്‍ നിന്നാണ് തുടക്കം കുറിച്ചിരിക്കുന്നത്.
പോലിസിന്റെ ഈ നീക്കം ഗൗരവതരമാണ്. കുറ്റപത്രം കൊടുത്ത ഒരു കേസിന്റെ പേരില്‍ സംഘടനയുടെ ജില്ലാ നേതാക്കളെ വേട്ടയാടി പോപുലര്‍ ഫ്രണ്ടിന് ലഭിക്കുന്ന ജനപിന്തുണയെ ഇല്ലാതാക്കാനാണ് പോലിസും ഭരണകൂടവും ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ സമൂഹം ഒന്നടങ്കം പ്രതികരിക്കണമെന്നും കസ്റ്റഡിയില്‍ എടുത്ത പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദീഖ് തൊട്ടിന്‍കരയെ ഉടന്‍ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.