ഇന്ത്യക്കെതിരെ ഭീഷണിയുമായി അല്‍ ഖ്വയ്ദ; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഡല്‍ഹി: അപകീര്‍ത്തി പരാമര്‍ശത്തില്‍ ഇന്ത്യക്കെതിരെ ഭീഷണിയുമായി ആഗോള ഭീകരവാദ സംഘടനയായ അല്‍ ഖ്വയ്ദ. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ചാവേറാക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്ത്.ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മുംബൈ എന്നീ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.
അതേസമയം പ്രസ്താവനയില്‍ സര്‍ക്കാര്‍ മാപ്പു പറയണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതല ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ആവശ്യമെങ്കില്‍ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ ഇറാഖ്, ലിബിയ, പാകിസ്താന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളും വിവാദ പരാമര്‍ശത്തിനെതിരെ പ്രസ്താവനയിറക്കിയിരുന്നു.