ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ട്വീറ്റ് ലൈക്ക് ചെയ്ത് അനില്‍ ആന്റണി. ബിബിസിയെ വിമര്‍ശിച്ച് അനില്‍ ആന്റണി പോസ്റ്റ് ചെയ്ത ട്വീറ്റ് ഷെയര്‍ ചെയ്ത സുരേന്ദ്രന്റെ പോസ്റ്റിനാണ് അനില്‍ ആന്റണിയുടെ ലൈക്ക്. പോസ്റ്റില്‍ അനിലിന്റെ ബിബിസി വിമര്‍ശനത്തോടൊപ്പം രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയുളള വിമര്‍ശനങ്ങളും കൂട്ടിച്ചേര്‍ത്താണ് കെ.സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത്. ഈ ട്വീറ്റാണ് അനില്‍ ആന്റണി ലൈക്ക് ചെയ്തത്. രാഹുല്‍ഗാന്ധിയും കൂട്ടരും ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്നവരാണെന്നാണ് സുരേന്ദ്രന്റെ ട്വീറ്റ്.
നേരത്തെ ബിബിസിയെ വിമര്‍ശിച്ച് അനില്‍ ആന്റണി ഇന്നും ട്വീറ്റ് ചെയ്തിരുന്നു. കശ്മീര്‍ ഇല്ലാത്ത ഇന്ത്യന്‍ ഭൂപടം പലതവണ പ്രസിദ്ധീകരിച്ച മാധ്യമമാണ് ബിബിസിയെന്നും, ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്തിട്ടുണ്ട് എന്നും അനില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ കൂടാതെ ജയ്റാം രമേശ് ,സുപ്രിയ ഷിന്റ്റെ തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്താണ് അനില്‍ ആന്റണിയുടെ ട്വീറ്റ്.