തിരുവനന്തപുരം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച നടപടി തികച്ചും അപലപനീയമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ജില്ലാ സെക്രട്ടറിയുടെ വീടിനുനേരെ ഉണ്ടായ കല്ലേറ് ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ എതിരാളികളെ കയ്യൂക്കിലൂടെ കൈകാര്യം ചെയ്യാമെന്ന ധാഷ്ട്യം ബിജെപി ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണമുണ്ടായ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി