സരിത എസ്.നായര്‍ക്ക് നേരെ വധശ്രമം; ഭക്ഷണത്തില്‍ പോയ്സണ്‍ നല്‍കി കൊല്ലാന്‍ ശ്രമം

സരിത എസ് നായര്‍ക്ക് നേരെ വധശ്രമം നടന്നതായി കണ്ടെത്തി. രാസ പദാര്‍ത്ഥം ഭക്ഷണത്തിലൂടെ നല്‍കിയാണ് സരിതയെ വധിക്കാന്‍ ശ്രമിച്ചത്. സരിതയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ലോ പോയ്സണിങ്ങ് എന്ന രീതി ഉപയോഗിച്ച് കുറേശ്ശെയായി രാസവിഷം നല്‍കിയതിന്റെ തെളിവുകള്‍ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ചിട്ടുണ്ട്. സരിതയുടെ രക്തപരിശോധനയില്‍ അമിത അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തി. ആന്തരിക അവയവങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ആഴ്സനിക്ക്, മെര്‍ക്കുറി, ലെഡ് എന്നീ മാരക രാസവസ്തുക്കളാണ് സരിതയുടെ രക്തത്തില്‍ കണ്ടെത്തിയത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് സരിത ഇപ്പോള്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *