ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെതിരെ കൊച്ചിയില്‍ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി കൊച്ചി ഗോശ്രീ പാലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തിയാണ് ആക്രമണമുണ്ടായത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം തടഞ്ഞ് നിര്‍ത്തി അസഭ്യവര്‍ഷം നടത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. സംഭവത്തില്‍ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോയെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അറസ്റ്റിലായ ടിജോ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറാണ്.

Leave a Reply

Your email address will not be published. Required fields are marked *