തിരുവനന്തപുരം നഗരത്തില്‍ പ്രഭാതസവാരി നടത്തുകയായിരുന്ന യുവതിക്ക് നേരെ ആക്രമണം.വഞ്ചിയൂര്‍ കോടതിയ്ക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. തുടര്‍ന്ന് പോലീസെത്തി യുവതിയെ ആക്രമിച്ച പ്രതിയെ പിടികൂടി. കരുമം സ്വദേശി ശ്രീജിത്തിനെയാണ് പിടികൂടിയത്.
വഞ്ചിയൂര്‍ കോടതിയ്ക്ക് മുമ്പിലുള്ള ഇടവഴിയിലൂടെ നടന്നു വരികയായിരുന്ന യുവതിയ്ക്ക് പിന്നാലെ സ്‌കൂട്ടറിലെത്തി പ്രതി ആക്രമിക്കുകയായിരുന്നു. അക്രമിയുമായുളള പിടിവലിക്കിടെ യുവതി നിലത്തുവീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തുള്ള വീടുകളലെ ആളുകളാണ് യുവതിയെ രക്ഷിച്ചത്. കഴിഞ്ഞ മാസം മ്യൂസിയം വളപ്പിലുണ്ടായ സംഭവത്തിന് പിന്നാലെ തലസ്ഥാനത്ത് പ്രഭാതസവാരിക്കിടെ വീണ്ടും സ്ത്രീകള്‍ക്ക് നേരെ ആക്രമണമുണ്ടായത് ആശങ്കയുണര്‍ത്തുന്നതാണ്.