മെഡിക്കല്‍ കോളേജില്‍ വനിതാഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തി; ആക്രമണത്തില്‍ കടുത്ത പ്രതിഷേധത്തില്‍ ഡോക്ടര്‍മാര്‍

മെഡിക്കല്‍ കോളെജിലെ വനിതാ ഡോക്ടര്‍ക്ക് ക്രൂരമ മര്‍ദനം. രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തുകയായിരുന്നു. ന്യൂറോ ഐസിയുവില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച രാത്രിയാണ് രോഗി മരിച്ചത്.ഐസിയുവില്‍ നിന്നും പുറത്ത് വന്ന ഡോക്ടര്‍ മരണവിവരം രോഗിയുടെ ഭര്‍ത്താവിനെ അറിയിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരരെത്തിയാണ് ഡോക്ടര്‍ക്ക് സംരക്ഷണം ഒരുക്കിയത്. പരുക്കേറ്റ ഡോക്ടര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.ആക്രമണത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് ഡോക്ടര്‍മാര്‍. മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ഡോക്ടര്‍മാരുടെ പ്രതിനിധിയോഗം വിളിച്ചു. ഡോക്ടര്‍മാര്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാവുന്ന അക്രമസംഭവം ചര്‍ച്ച ചെയ്യണമെന്നും ശക്തമായ നടപടി വേണമെന്നും മെഡിക്കല്‍ കോളെജ് അധികൃതര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *