പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലെ ആക്രമണശ്രമം; കുറ്റപത്രത്തിൽ വ്യോമയാന വകുപ്പ് ഒഴിവാക്കി

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ അതിക്രമിച്ച് കയറി മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്രപത്രം സമർപ്പിച്ചു. 2022 ജൂണിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിനുള്ളിൽ പിണറായി വിജയനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്. ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് നാരായണൻ, കെ. ശബരിനാഥൻ എന്നിവർക്കെതിരെയായിരുന്നു കേസ്. മൂന്ന് വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.

വ്യോമയാന വകുപ്പുകൾ ചുമത്താൻ പ്രോസിക്യൂഷൻ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചപ്പോൾ ആവശ്യം തള്ളിയിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ഒഴിവാക്കി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ഉൾക്കൊള്ളിച്ച് കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ വധശ്രമം (IPC 307), ഗൂഢാലോചന എന്നീ കുറ്റങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇ.പി. ജയരാജനും തങ്ങളെ മർദിച്ചെന്നാരോപിച്ച് പ്രതികൾ നൽകിയ സ്വകാര്യ അന്യായം കോടതിയുടെ പരിഗണനയിലാണ്.