ജോജു ജോർജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന അവിയൽ ന്റെ ട്രെയിലർ പുറത്തിറങ്ങി.

പോക്കറ്റ് SQ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ നിർമ്മിച്ച് ഷാനിൽ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നചിത്രമാണ് “അവിയൽ “. മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം ഷാനിൽ ഒരുക്കുന്ന ചിത്രത്തിൽ പുതുമുഖമായ സിറാജ്ജുദ്ധീൻ നായകനാകുന്നു. ജോജു ജോർജ്, അനശ്വര രാജൻ, കേതകി നാരായൺ ,ആത്മീയ , അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.