ജോസ് തെറ്റയില്‍ ലൈംഗിക കേസ്, പരാതിക്കാരിക്ക് കൊടുക്കാനുള്ള ഒത്തുതീര്‍പ്പ് തുക ബെന്നിബെഹ്നാന്‍ എം പി മുക്കി

പരാതിയുമായി പരാതിക്കാരി ആലുവ എസ്.പി ഓഫീസില്‍

കൊച്ചി: മുന്‍ അങ്കമാലി എംഎംഎല്‍ ജോസ് തെറ്റയിലിനെതിരായ ലൈംഗികപവാദ കേസില്‍ പരാതിക്കാരിക്ക് നല്‍കാനുള്ള ഒത്തു തീര്‍പ്പ് തുക കോണ്‍ഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നിബെഹ്നാന്‍ മുക്കിയതായി പരാതി. ഇത് സംബന്ധിച്ച പരാതി പരാതിക്കാരി ആലുവ റൂറല്‍ എ.എസ്പിക്ക് നല്‍കി. പാരാതിക്കാരിക്ക് നല്‍കാമെന്ന് ഏറ്റിരുന്ന 15 കോടിയില്‍ ഒന്ന് കോടി 28 ലക്ഷമാണ് നല്‍കിയത്. ഇതില്‍ 28 ലക്ഷം രൂപ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഇടപെട്ടാണ് കിട്ടിയതെന്നും പരാതിക്കാരി വെളിപ്പെടുത്തി.

ബാക്കി തുക നല്‍കാതെ ബെന്നിബഹ്നാന്‍ തട്ടിച്ചുമെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. ഇത് സംബന്ധിച്ച് പല തവണ ബെന്നിബെഹ്നാനുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ പണം തരാതെ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് 15 കോടി സെറ്റില്‍മെന്റ് നടത്തിയതെന്നും അത് വിശ്വസ്ഥനായിരുന്ന ബെന്നിബെഹ്നാനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞതെന്നും പരാതിക്കാരി പറയുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ചോദിക്കുബോഴെല്ലാം ബെന്നിബെഹ്നാല്‍ ഒഴിഞ്ഞ് മാറുകയും ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നും എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

2019 ലോക്‌സഭാ ഇലക്ഷനില്‍ പരാതിക്കാരി ബെന്നിബെഹ്നാനെതിരെ ചാലക്കുടിയില്‍ മത്സരിച്ചിരുന്നു. അപ്പോഴും താന്‍ ജയിക്കുമെന്നും ജയിച്ചാല്‍ ഉടന്‍ പണം തരാമെന്നുമാണ് ബെന്നി ബെഹ്നാല്‍ പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പരാതികാരിക്ക് പണം നല്‍കാത്തതിനാലാണ് ഏറണാകുളം റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *