ബെവ്കോയില്‍ പ്രതിസന്ധി ; വിലകുറഞ്ഞ മദ്യ ബ്രാന്‍ഡുകള്‍ക്ക് കടുത്ത ക്ഷാമം; ജവാന്‍ മദ്യം കൂടുതല്‍ ഉല്‍പാദിപ്പിക്കുമെന്ന പ്രഖ്യാപനവും പാളി

ബവ്‌റിജസ് കോര്‍പറേഷന്റെ വരുമാനം കുത്തനെ കുറഞ്ഞു. പല ബെവ്‌കോ ഔട്ട്‌ലെറ്റുകളും ഗുരുതര പ്രതിസന്ധിയിലാണ്. വില കൂടിയ മദ്യം ഒഴിച്ചു നിര്‍ത്തിയാല്‍ 71 ഔട്ട്‌ലെറ്റുകളില്‍ ബിയറും വൈനും മാത്രമാണ് സ്റ്റോക്കുള്ളത്. സ്ഥിതി ഇതേ രീതിയില്‍ തുടര്‍ന്നാല്‍ പല ഔട്ടലെറ്റുകളും അടയ്‌ക്കേണ്ടിയും വരും. വെറും 6.5 കോടി രൂപയുടെ വിലകുറഞ്ഞ മദ്യമാണ് ഈ സാമ്പത്തിക വര്‍ഷം വില്‍ക്കാന്‍ കഴിഞ്ഞതെന്നു ബവ്‌കോയുടെ വെബ്‌സൈറ്റു തന്നെ പറയുന്നു. ഡിസ്റ്റിലറികള്‍ ഉല്‍പാദനം നിര്‍ത്തിവെച്ചതോടെയാണ് പ്രതിസന്ധിയായത്. സര്‍ക്കാര്‍ വിറ്റുവരവ് നികുതിയില്‍ ഒഴിവാക്കാത്തതും , ഉല്‍പാദനചെലവു കൂടിയതുമാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണം. ജവാന്‍ മദ്യം കൂടുതല്‍ ഉല്‍പാദിപ്പിക്കുമെന്ന പ്രഖ്യാപനവും പാളി. ബാറുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടാതെ വന്നതോടെ വ്യാജമദ്യ ഭീഷണിയിലാണ് സംസ്ഥാനം. പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ് ഇന്റലിജന്‍സ് നിര്‍ദേശം നല്‍കി കഴിഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ നിന്നുള്ള ജവാന്‍ മദ്യം രണ്ടു മണിക്കൂര്‍ കൊണ്ടുതന്നെ വിറ്റു തീരുന്നു.