തിരുവനന്തപുരം:കോണ്‍ഗ്രസ്സിന്റെ സംഘടനാ ശക്തി പൂര്‍ണ്ണമായും വിനിയോഗിച്ചതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രയില്‍ ഉണ്ടായ ജനപങ്കാളിത്തമെന്ന് കോണ്‍ഗ്രസ്സ് ജില്ലാതല അവലോകനയോഗം വിലയിരുത്തി. പങ്കാളിത്തവും സംഘടനാ മികവും പ്രവര്‍ത്തകരുടെ ഐക്യവും പദയാത്രയുടെ വിജയത്തിന് മാറ്റുകൂട്ടിയെന്നും ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം അഭിപ്രായപ്പെട്ടു. പദയാത്രയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ഹരിത സബ്‌കമ്മിറ്റി കാട്ടിയ ശുഷ്‌കാന്തിയെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും അഭിനന്ദനം ലഭിച്ചതായി ഡി.സി.സി പ്രസിഡന്റ് അറിയിച്ചു. പദയാത്രയെത്തുടര്‍ന്ന് ഉണ്ടായ ജൈവ-അജൈവ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്‌ത ഹരിതകമ്മിറ്റിയെ യോഗം അഭിനന്ദിച്ചു. നാല് ദിവസവും ജാഥ ഭംഗിയായി ക്രമീകരിച്ച സേവാദള്‍ വോളന്റീയര്‍മാര്‍ അഭിനന്ദനീയമായ പ്രവര്‍ത്തനം കാഴ്‌ചവച്ചതായി യോഗം വിലയിരുത്തി. കൂടാതെ മറ്റ് സബ്‌കമ്മിറ്റികളും കഠിനാദ്ധ്വാനം ചെയ്‌തെന്നും പാലോട് രവി ചൂണ്ടിക്കാട്ടി. പദയാത്രയില്‍ നിസ്സഹകരിച്ചവര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരം ശേഖരിച്ചുനല്‍കുവാന്‍ ബ്ലോക്ക് പ്രസിഡന്റുമാരെ ചുമതലപ്പെടുത്തി. 21,22 തീയതികളില്‍ നിയോജകമണ്‌ഡലം തലത്തിലും 24,25 തീയതികളില്‍ മണ്‌ഡലംതലത്തിലും അവലോകനയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഭാരത് ജോഡോയാത്രയുമായി ബന്ധപ്പെട്ട് ഭവനസന്ദര്‍ശനം നടത്തിയുള്ള കൂപ്പണ്‍ കളക്ഷന്‍ ഈ മാസം 25 വരെ നീട്ടിയതായി പാലോട് രവി അറിയിച്ചു.
പദയാത്രയിലുടനീളം മികച്ച സേവനം നല്‍കിയ പോലീസ് സേനയ്‌ക്കും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പദയാത്ര റിപ്പോര്‍ട്ട് ചെയ്‌ത മാധ്യമങ്ങള്‍ക്കും അവലോകനയോഗം നന്ദി രേഖപ്പെടുത്തി. എന്‍.ശക്തന്‍, വി.പ്രതാപചന്ദ്രന്‍, ജി.എസ്.ബാബു, ജി.സുബോധന്‍, എന്‍.പീതാംബരകുറുപ്പ്, വര്‍ക്കല കഹാര്‍, റ്റി.ശരശ്ചന്ദ്രപ്രസാദ്, എ.റ്റി.ജോര്‍ജ്ജ്, മണക്കാട് സുരേഷ്, ആര്‍. സെല്‍വരാജ്, ചെമ്പഴന്തി അനില്‍, രമണി പി.നായര്‍, ആര്‍.വത്സലന്‍, ആറ്റിപ്ര അനില്‍, സ്വാഗതസംഘം ഭാരവാഹികളായ മണ്‍വിള രാധാകൃഷ്‌ണന്‍, മലയിന്‍കീഴ് വേണുഗോപാല്‍, എസ്.കെ.അശോക്‌കുമാര്‍, കെ.എസ്.ഗോപകുമാര്‍, വിതുര ശശി, കമ്പറ നാരായണന്‍, അയിര ശശി, എന്‍.സുദര്‍ശനന്‍, ആറ്റിങ്ങല്‍ അജിത്‌കുമാര്‍, ജോണ്‍ വിനേഷ്യസ്, വി.ആര്‍.പ്രതാപന്‍, എം.ശ്രീകണ്‌ഠന്‍ നായര്‍, ആര്‍.ഹരികുമാര്‍, കൈമനം പ്രഭാകരന്‍, അയിര സുരേന്ദ്രന്‍, ഗോപീദാസ്, പി.സൊണാള്‍ജ്, ജലീല്‍ മുഹമ്മദ്, പാറശാല സുധാകരന്‍, കെ.എസ്.അജിത്‌കുമാര്‍, ജോര്‍ജ് ലൂയീസ്, ബ്ലോക്ക് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.