ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃനിരയിലേക്ക്

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃനിരയിലേക്ക്. ബിനീഷ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ കണ്ണൂരില്‍ നിന്നുള്ള ജനറല്‍ ബോഡി അംഗമായ ബിനീഷ്, എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിനമായിരുന്നു ഇന്ന് സമയപരിധി കഴിഞ്ഞിട്ടും എതിര്‍ത്ത് ആരും പാനല്‍ പത്രിക നല്‍കിയിരുന്നില്ല. ഇതോടെയാണ് ബിനീഷ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റായി ജയേഷ് ജോര്‍ജും സെക്രട്ടറിയായി വിനോദ് എസും തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *