തിരുവനന്തപുരം :കാട്ടാക്കടയില്‍ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും നേരിയ സംഘര്‍ഷവും. ബി ജെ പി പ്രവര്‍ത്തകര്‍ സമരാനകൂലികള്ക്കിടയിലേക്ക് ചെന്ന് പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പണിമുടക്ക് സമരമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ സമരക്കാരരുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
ഇതിനിടെ റോഡിലൂടെ വന്ന വാഹനങ്ങള്‍ സമരാനുകൂലികള്‍ തഞ്ഞു. കസേര നിരത്തി റോഡ് ബ്ലോക്ക് ചെയ്തതായാണ് ആരോപണം. ജഡ്ജി സഞ്ചരിച്ച വാഹനവും സമരക്കാര്‍ തടഞ്ഞു. ഇത് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രദേശത്ത് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ക്യാമ്ബ് ചെയ്യുന്നുണ്ട്.