തിരുവനന്തപുരം : ബ്രുവറി-ഡിസ്‌ലറിയുമായി ബന്ധപ്പെട്ടുള്ള കോടതി വിധി സര്‍ക്കാറിന് ഏറ്റ കനത്ത തിരിച്ചടിയാണെന്ന് രമേശ് ചെന്നിത്തല. താന്‍ ചൂണ്ടിക്കാണിച്ച അഴിമതി പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിങ്കളറില്‍ തന്റെ കേസ് ഇപ്പോഴും സുപ്രീം കോടതിയിലുണ്ടെന്നും ഡാറ്റ വിറ്റുവെന്ന് താന്‍ അന്ന് പറഞ്ഞതാണ് ഇന്ന് സ്വപ്ന പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഷാജ് കിരണ്‍ ജോലി ചെയ്യുന്ന സമയത്ത് താന്‍ ജയ് ഹിന്ദിന്റെ ചെയര്‍മാനായിരുന്നുവെങ്കിലും അദ്ദേഹവുമായി ബന്ധമില്ല. തന്റെ കൂടെ പല ജീവനക്കാരും ഫോട്ടോ എടുത്തിട്ടുണ്ട്. ഷാജിനെ പിന്നീട് പിരിച്ചുവിട്ടുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ജയ് ഹിന്ദില്‍ ജോലി ചെയ്യുന്ന എല്ലാവരും കോണ്‍ഗ്രസുകാരല്ലെന്നും ചെന്നിത്തല പ്രതികരിച്ചു .
ബ്രുവറി കേസില്‍ നികുതി വകുപ്പില്‍ നിന്ന് ഫയലുകള്‍ വിളിച്ചു വരുത്തണമെന്ന രമേശ് ചെന്നിത്തലയുടെ ഹരജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ്ഇന്നലെ അനുവദിച്ചിരുന്നു. സാക്ഷിമൊഴി രേഖപ്പെടുത്തരുതെന്ന സര്‍ക്കാര്‍ ഹരജി തള്ളുകയും ചെയ്തു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ബ്രുവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.