സംവിധായകൻ ഒമർ ലുലുവിനെതിരെ എക്‌സൈസ് കേസ്. ഇന്നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. സിനിമയുടെ ട്രെയ്‍ലറിൽ എംഡിഎംഎയുടെ ഉപയോഗക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ കാണിച്ചുവെന്ന പരാതിയിലാണ് കേസ്. ഒമർ ലുലുവിനെതിരെ കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സുധാകരൻ കേസെടുത്തത്.
ഇർഷാദ് നായകനാകുന്ന സിനിമയിൽ ഏറെയും പുതുമുഖങ്ങളായ നായികമാരാണ് അണിനിരക്കുന്നത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയിരുന്നത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയിൽ. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.