തിരുവനന്തപുരം: മുന്‍ എം.എല്‍.എ പി സി ജോര്‍ജിനെതിരെ പീഡന പരാതിയ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന പരാതിയിലാണ് അറസ്റ്റ് ചെയ്യാന്‍ നീക്കം. സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്യുക.മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാനായിരുന്നു പി സി ജോര്‍ജിനെ വിളിച്ചു വരുത്തിയത്. എന്നാല്‍ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി 354 എ പ്രകാരം മ്യൂസിയം പോലീസ് കേസെടുക്കുകയായിരുന്നു.
പ്രമുഖ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാര്‍ പി.സി.ജോര്‍ജിന് നിയമ സഹായം നല്‍കാനായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ എത്തിയിട്ടുണ്ട്.