സോളാർ പീഡനക്കേസിൽ കോൺഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ തെളിവില്ലെന്ന് സിബിഐ. പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമെന്ന് സിബിഐ കോടതിയിൽ പറഞ്ഞു. സിബിഐ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
സംസ്ഥാന മന്ത്രിയായിരുന്ന എ പി അനിൽകുമാറിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വെച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. കേസിൽ ശാസ്ത്രീയ പരിശോധന നടത്തിയാണ് സിബിഐ പരാതി തളളിയത്. വേണുഗോപാൽ പീഡിപ്പിക്കുന്നത് ഒരു സാക്ഷി ചിത്രീകരിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ഇതും വ്യാജമാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവർക്ക് സോളാർ പീഡനക്കേസിൽ ക്ലീൻചിറ്റ് നൽകിയിരുന്നു.