പോലീസില്‍ എസ്പി തലത്തില്‍ വന്‍ അഴിച്ചുപണി ; ചൈത്രാ തെരേസാ ജോണ്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി

സംസ്ഥാന പൊലീസ് സേനയില്‍ വീണ്ടും അഴിച്ചുപണി എസ് പി തലത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയതായി ഐപിഎസ് ലഭിച്ച എസ് പിമാര്‍ക്ക് നിയമനം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലെ കമ്മീഷണര്‍മാരെ മാറ്റി.തൃശൂരില്‍ അങ്കിത് അശോകനും കണ്ണൂരില്‍ അജിത് കുമാറും പുതിയ കമ്മീഷണര്‍മാരാകും. ചൈത്ര തെരേസ ജോണിനെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. കണ്ണൂര്‍ റൂറല്‍ എസ് പിയായി ആര്‍ മഹേഷിനെയും കൊല്ലം റൂറല്‍ എസ് പിയായി എം എല്‍ സുനിലിനേയും നിയമിച്ചു.വി അജിത്താണ് പുതിയ തിരുവന്തപുരം ഡിസിപി. കണ്ണൂര്‍ കമ്മീഷണറായിരുന്ന ആര്‍ ഇളങ്കോയെ പൊലീസ് ഹൗസിംഗ് കോര്‍പ്പറേഷന്‍ എം ഡിയായും ആലപ്പുഴ എസ് പിയായിരുന്ന ജി ജയജേവിനെ ഭീകരവിരുദ്ധസേന എസ് പിയുമായി നിയമിച്ചു.