മുഖ്യമന്ത്രി ചര്‍ച്ചയില്‍ പാര്‍ട്ടി അച്ചടക്കം ഉയര്‍ത്തിക്കാട്ടി ചെന്നിത്തല പക്ഷം; ആദ്യഘട്ട ചർച്ചകളിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല

തിരുവനന്തപുരം: പാർട്ടി ലൈനിലാണെന്നും പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പക്ഷം. ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിയുമായിരുന്നു എന്നും എന്നാൽ അതിന് മുതിർന്നില്ലെന്നും ചെന്നിത്തല പക്ഷം ചൂണ്ടിക്കാട്ടുന്നു. പാർട്ടി അച്ചടക്കം പാലിച്ചത് പരിഗണിക്കണമെന്നും ചെന്നിത്തല പക്ഷം ആവശ്യപ്പെടുന്നു. എന്നാൽ കേരള ഹൗസിലെത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. അതേ സമയം, കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയുടെ ആദ്യഘട്ട ചർച്ചകളിൽ രാഹുൽഗാന്ധി ഭാഗമാകില്ലെന്നാണ് വിവരം. ഖർഗെയും ദീപ ദാസ്മുൻഷിയും ഹൈക്കമാൻഡ് നിലപാട് നേതാക്കളെ അറിയിക്കും. അവസാന ഘട്ടം രാഹുൽഗാന്ധി സംസാരിക്കും.