കുതിരക്കച്ചവടം നടക്കാത്തയിടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു: മുഖ്യമന്ത്രി

കേരളത്തില്‍ ഗവര്‍ണര്‍ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ നടപടികളില്‍ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി. കുതിരക്കച്ചവടം നടക്കാത്തയിടങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. കുതിരക്കച്ചവടം പഴയ പ്രയോഗമാണ്. പുതിയത് കണ്ടെത്തണം. സര്‍ക്കാറിന്റെയും നിയമസഭയുടെയും അധികാരത്തില്‍ ഗവര്‍ണര്‍ കൈകടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു കീഴില്‍ അനുസരണയോടെ ജീവിച്ചവരെ ധീരരായി ചിത്രീകരിക്കുകയാണ്. കേരള ബദല്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.