മയോക്ലിനിക്കിലെ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. ശനിയാഴ്ച അദ്ദേഹം യാത്ര തിരിക്കും. മുഖ്യമന്ത്രിയുടെ കൂടെ ആരൊക്കെ അനുഗമിക്കും എന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആര്‍ക്കായിരിക്കും മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത ചുമത ലഭിക്കുക എന്ന കാര്യത്തിലും വിശദീകരണം പിന്നീട് ഉണ്ടായേക്കും. കഴിഞ്ഞ തവണ അദ്ദേഹം അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നു.